ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസൺ തുടങ്ങിക്കഴിഞ്ഞു. നഷ്ടങ്ങളുടെ കണക്ക് നിരത്തിയ ഇന്ത്യൻ സൂപ്പർ ലെഗിങ് ടീമുകൾ ലാഭത്തിലേക്ക് പോകുന്നുവെന്നാണ് ബ്ലാസ്റ്റേഴ്‌സ് ന്യൂസിന് ലഭിക്കുന്ന സൂചനകൾ. എല്ലാ ടീമുകളുടെയും വിപണിമൂല്യം കൂടിയിട്ടുണ്ട്. സ്പോൺസർഷിപ്പ് ഇനത്തിൽ മാത്രം നൂറു കോടിയിലേറെ രൂപ ഇന്ത്യൻ സൂപ്പർ ലീഗിൽ വീഴുമെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ സീസണിൽ ഇരുപത് കോടിയോളമാണ് ബ്ലാസ്റ്റേഴ്‌സിന്റെ നഷ്ടമെന്നു സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ടീം ഇതുവരെ കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത് വിട്ടിട്ടില്ല. നഷ്ടക്കണക്ക് പറയാനുള്ളത് മഞ്ഞപ്പടയ്ക്ക് മാത്രമല്ല . സിനിമ താരം ജോൺ അബ്രഹാമിന്റെ ഉടമസ്ഥതിയിലുള്ള നോർത്ത്ഈസ്റ് യുണൈറ്റഡ് വൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഈ സീസണിൽ കടം കാരണം കളിയ്ക്കാൻ സാധിക്കുമോ എന്ന് പോലും നോർത്ത്ഈസ്റ് ആരാധകർ സംശയിച്ചിരുന്നു.
പത്ത് കോടിയിലേറെ രൂപ മഞ്ഞപ്പട സ്പോൺസർഷിപ്പിലൂടെ സമ്പാദിച്ച് കഴിഞ്ഞു. മൊബൈൽ വിൽപന രംഗത്ത് പ്രസിദ്ധമായ മൈ ജിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോൺസർ ആയി എത്തിയിട്ടുണ്ട്. ഹീറോ മോട്ടോര്‍കോര്‍പ് തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. കൂടാതെ ഓണ്‍ലൈന്‍ ഗെയിം കമ്പനിയായ ഡ്രീം ഇലവന്‍, നിവിയ തുടങ്ങിയ കമ്പനികളും ഇത്തവണ സഹ സ്‌പോണ്‍സര്‍മാരായി രംഗത്തുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ ഓരോ പത്തു സെക്കന്‍ഡ് വീതമുള്ള പരസ്യ സ്ലോട്ടിനും ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെയാകും ഈടാക്കുക.