ഇന്ത്യൻ സൂപ്പർ ലീഗിൽ കിതച്ച് കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ജീവശ്വാസത്തിനായി പുതിയ നീക്കവുമായി രംഗത്ത്. 15 കളികളിൽ 14 പോയന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരിയെ പുറത്താക്കാൻ തീരുമാനിച്ചതായാണ് പുറത്ത് വരുന്ന വിവരം. പകരക്കാരനായി മുൻ ഗോവൻ പരിശീലകൻ ലൊബേരയെ ടീമിൽ എത്തിക്കുമെന്നും റിപ്പോർട്ടുകൾ വന്നു. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾ അവസാനിൽ
കഴിഞ്ഞ 2 സീസണുകളിലും എഫ് സി ഗോവയ്ക്ക് ഒപ്പം ഉണ്ടായിരുന്ന തകർപ്പൻ പരിശീലകനാണ് ലൊബേര. മികച്ച വിദേശ താരങ്ങളെ ടീമിൽ എത്തിക്കുന്നതോടൊപ്പം മികച്ച ഇന്ത്യൻ ടാലന്റുകളെയും വളർത്തുന്നതിൽ ലൊബേരയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ സൂപ്പർ കപ്പ് നേടിക്കൊടുക്കാനും ലൊബേരയ്ക്ക് കഴിഞ്ഞു. ലൊബേരയുടെ കീഴിൽ കളിക്കുന്ന ഗോവ തന്നെ ആണ് ഇപ്പോഴും ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ടീം. ഗോവൻ കോച്ചിനെ കേരളത്തിൽ എത്തിച്ച് അടുത്ത സീസണിൽ വമ്പൻ തിരിച്ച് വരവ് നടത്താനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.