കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് അംബാസിഡറും നടന വിസ്മയവുമായി മോഹൻലാൽ പങ്കെടുക്കും. കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡറായി ലാലേട്ടൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് മോഹൻലാൽ ഗാലറിയിൽ ഉണ്ടാവുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.
ബ്രാൻഡ് അംബാസിഡർ ആയതിനു പുറമെ ലാലേട്ടൻ കേരള ബ്ലാസ്റ്റേഴ്സിൽ സച്ചിന് ഉണ്ടായിരുന്ന ഓഹരികളും വാങ്ങും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ഈ സീസണിലെ കൊച്ചിയിലെ ആദ്യ മത്സരത്തിന് മഞ്ഞപ്പടയ്ക്ക് ആവേശം പകരാനായി മോഹൻലാലും ഉണ്ടാവും.
-Advertisement-