ഐഎസെല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപനങ്ങള്‍ക്ക് വമ്പൻ തിരിച്ചടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയെ ജെംഷദ്പൂര്‍ എഫ്സി പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ ഒഗ്ബചെയുടെ സെല്‍ഫ് ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയത്തിലേക്ക് തള്ളിവിട്ടത്. കൂടെ മെസ്സി ബൗളിയുടെ ഹാന്റ് ബോളും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒഗ്ബചെയും മെസ്സി ബൗളിയുമാണ് ഗോളടിച്ചു. ജെംഷദ്പൂരിന്റെ ഗോളുകള്‍ നേടിയത് അകോസ്റ്റയും സെര്‍ജിയോ കാസ്റ്റലുമായിരുന്നു. ചുവപ്പ് കാർഡ് കണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ താരം ഹക്കു പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പിന്നീട് രണ്ടാം പകുതി പത്തുപേരുമായി പൊരുതി കേരള ബ്ലാസ്റ്റേഴ്സ്.
11 ആം മിനുട്ടില്‍ മെസ്സി ബൗളിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടുന്നത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ബ്ലാസ്റ്റേഴ്സ് ഗോളടിച്ചത്. ഏറെ വൈകാതെ ജെംഷദ്പൂർ തിരിച്ചടിച്ചു. ആദ്യ പകുതി തീരും മുൻപേ ജെംഷദ്പൂർ തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്തുനിന്ന് സ്പാനിഷ് മധ്യനിരതാരം എയ്റ്റര്‍ മോണ്‍റോയ് നല്‍കിയ കിടിലല്‍ ക്രോസ് മറ്റൊരു സ്പാനിഷ് താരം നിയോ അക്കോസ്റ്റ് അനായാസം ഗോളിലേക്ക് തട്ടിയിട്ടു. ജെംഷ്ദപൂരിന് സമനില ഈസിയായി കിട്ടി.
രണ്ടാം പകുതി തുടക്കത്തിൽ തന്നെ ഹക്കു ചുവപ്പ് കണ്ട് പുറത്തു പോയി. എന്നാൽ തകർപ്പൻ പ്രകടനവുമായി ബ്ലാസ്റ്റേഴ്സ് തിരിച്ച് വന്നു. ബ്ലാസ്റ്റേഴ്സ് 56-ാം മിനിറ്റില്‍ വീണ്ടും ലീഡെടുത്തു. ഇടതുവിങ്ങില്‍ നിന്ന് ജെസ്സല്‍ കൊടുത്ത കിടിലന്‍ ക്രോസിന് ഉയര്‍ന്നുചാടി തലനീട്ടിയ ക്യാപ്റ്റന്‍ ഓഗ്ബെച്ചെയ്ക്ക് പിഴച്ചില്ല. എന്നാൽ ഏറെ വൈകാതെ മെസ്സി ഹാന്റ്ബോളിൽ ബ്ലാസ്റ്റേഴ്സൈനെതിരെ പെനാൽറ്റി വന്നു. സൈട്ലൈനിൽ കലിപ്പിട്ട ഷറ്റോരിക്ക് മഞ്ഞക്കാർഡ് പിന്നാലെ ജെംഷദ്പൂരിന്റെ സമനില ഗോൾ.
87-ാം മിനിറ്റിലായിരുന്നു കൊമ്പന്മാരുടെ നെഞ്ച് തകര്‍ന്ന നിമിഷം. മഞ്ഞപ്പടയെ കണ്ണീരിലാഴ്ത്തി ജെഷംദ്പൂര്‍ അറ്റാക്ക് ബ്ലോക്ക് ചെഹ്യാനുള്ള ശ്രമത്തിനിടെ ഓഗ്ബെച്ചെയുടെ കാലില്‍ തട്ടി പന്ത് ഗോള്‍വലയില്‍. സെൽഫ് ഗോളിൽ മഞ്ഞപ്പട അടിയറബ് പറഞ്ഞു.