കൊൽക്കത്ത ഡെർബി മോഹൻ ബഗാൻ നേടി. ഇന്ന് നടന്ന ഡെർബിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ വിജയം. ജോസെബ ബെറ്റിയയാണ് ഒരു ഗോളും ഒരു അസിസ്റ്റും നൽകി മോഹൻ ബഗാന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്.
ബാബയാണ് ബഗാന്റെ മറ്റൊരു ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത് ജിമിനസാണ്. ഇന്നത്തെ ജയത്തോട് കൂടി ഐ ലീഗിൽ 17 പോയന്റുമായി ബഗാൻ എറെ മുന്നിലെത്തി. ഇന്ന് തോറ്റ ഈസ്റ്റ് ബംഗാൾ എട്ടു പോയന്റുമായി അഞ്ചാം സ്ഥനാത്താണ്.
-Advertisement-