അണ്ടർ 17 ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യക്ക് തല ഉയർത്തി മടക്കം. ക്വാർട്ടറിൽ വമ്പന്മാരായ ദക്ഷിണ കൊറിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. തോറ്റെങ്കിലും ഇന്ത്യയുടെ അഭിമാനമുയർത്തിയാണ് ഇന്ത്യൻ കുട്ടികൾ മലേഷ്യയിൽ നിന്ന് മടങ്ങുന്നത്.
ജയിച്ചാൽ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായി. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 12 ഗോളടിച്ച കൊറിയൻ ആക്രമണ നിറയെ 67ആം മിനിറ്റ് വരെ ഇന്ത്യൻ പ്രതിരോധം പിടിച്ചു നിർത്തിയിരുന്നു.
എന്നാൽ പകരക്കാരനായി ഇറങ്ങിയ ജിയോങ് നേടിയ ഗോളിൽ ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു. ഇന്ത്യ ടൂർണമെന്റിൽ വഴങ്ങിയ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. ഗോൾ പോസ്റ്റിനു മുൻപിൽ നീരജിന്റെ മികച്ച രക്ഷപെടുത്തലുകൾക്കും ഇന്ത്യയെ രക്ഷിക്കാനായില്ല.
-Advertisement-