അറേബ്യൻ മണ്ണിൽ റയൽ മാഡ്രിഡ് വസന്തം. സെമി ഫൈനൽ പോരാട്ടത്തിൽ വലൻസിയയെ തകർത്തെറിഞ്ഞ് റയലിന്റെ ഫൈനൽ പ്രവേശനം. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വെടിക്കെട്ട് ജയമാണ് റയൽ നേടിയത്.
ബെയൽ, ബെൻസീമ എന്നി വമ്പൻ താരങ്ങളൊന്നുമില്ലാതെയാണ് റയൽ മാഡ്രിഡ് ഈ വലിയ വിജയം സ്വന്തമാക്കിയത്. ടോണി ക്രൂസ്,ലൂക്ക മോഡ്രിച്,ഇസ്കോ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്.
-Advertisement-