ഗ്ലോബിന്റെ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോ!

യുവന്റസിന്റെ സൂപ്പര്‍ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച കളിക്കാരനുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് സ്വന്തമാക്കി. ദുബായില്‍ നടന്ന ചടങ്ങില്‍ ക്രിസ്റ്റ്യാനോ പുരസ്കാരം ഏറ്റുവാങ്ങി. റൊണാള്‍ഡോ ഈ വര്‍ഷം യുവന്റസിനൊപ്പം സീരി എ കിരീടമുയര്‍ത്തിയിരുന്നു.

പോര്‍ച്ചുഗല്‍ ദേശീയ ടീമിനെ ആദ്യ യുവേഫ നേഷന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ചിരുന്നു. ബാലന്‍ ദെ ഓറും ഫിഫ ബെസ്റ്റും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തഴഞ്ഞിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here