കൊൽക്കത്തയിൽ ഇടിത്തീയായി ഗോകുലം കേരള. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊൽക്കത്തൻ രാജാക്കന്മാരായ ഈസ്റ്റ് ബംഗാളിനെ ഗോകുലം തകർത്തത്. കിസേക,മർക്കസ് ജോസഫ് എന്നിവരും ഒരു സെൽഫ് ഗോളുമാണ് ഗോകുലം കേരളക്കായി നേടിയത്.
ഈസ്റ്റ് ബംഗാളിനായി ഐദാര ഗോളടിച്ചു. ഈ വിജയത്തോടെ ഗോകുലം 10 പോയന്റുമായി ഈസ്റ്റ് ബംഗാളിനെയും മറികടന്ന് ലീഗിൽ നാലാം സ്ഥാനത്ത് എത്തി.
-Advertisement-