കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ഉജ്ജ്വല വരവേൽപ് നൽകി മഞ്ഞപ്പടയും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും. എ.ടി.കെക്കെതിരെ കൊൽക്കത്തയിൽ വെച്ച് മികച്ച വിജയം നേടിയതിനു ശേഷം കൊച്ചിയിൽ ഇന്നലെ രാത്രിയോടെ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനാണ് ആരാധകർ വരവേൽപ് നൽകിയത്.
100 കണക്കിന് ആരാധകരാണ് എയർപോർട്ടിൽ താരങ്ങളെ സ്വീകരിക്കാൻ എത്തിയിരുന്നത്. മഞ്ഞപ്പട ആരാധകർ ചാന്റ് പാടിയാണ് താരങ്ങളെ സ്വീകരിച്ചത്. അടുത്ത വെള്ളിയാഴ്ച കൊച്ചിയിൽ വെച്ച് മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്.
-Advertisement-