ഐഎസ്എല്ലിൽ കടം വീട്ടാൻ മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയപ്പോൾ ആദ്യ പകുതിയിൽ സമനില. ഇരു ടീമുകൾക്കും ഗോളടിക്കാൻ സാധിച്ചില്ല. ബൈസിക്കിൾ കിക്കുമായി ബ്ലാസ്റ്റേഴ്സ് താരം മെസ്സി തകർത്തെങ്കിലും ആരാധകരുടെ ഹൃദയങ്ങൾ തകർത്ത് ഒരു സേവ് അവിടെ നടന്നു.
ഗോളടിക്കാതെ ബ്ലാസ്റ്റേഴ്സ് കിതച്ചപ്പോൾ പിറന്നത് നിരവധി അവസരങ്ങൾ. ഇരു ടീമുകളും ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷേ മുംബൈ സിറ്റിയുടെ മോശം ഫിനിഷിംഗ് സത്യത്തിൽ ബ്ലാസ്റ്റേഴ്സിന് തുണയായി. ക്യാപ്റ്റൻ ഒഗ്ബചെ ഇല്ലെങ്കിലും വെടിക്കെട്ട് തുടക്കമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.
-Advertisement-