പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാൻ ശ്രമിച്ച് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി. നെയ്മറിന് പിന്നാലെ സൂപ്പർ താരമായ റൊണാൾഡോയേയും പാരീസിൽ എത്തിക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത്. എണ്ണപ്പണം കൊണ്ട് ഫുട്ബോളിനെ വിലക്ക് വാങ്ങിയെന്ന് എതിരാളികൾ പറയുമെങ്കിലും താരത്തിനും ഇറ്റലി മടുത്ത് തൂടങ്ങി എന്നാണ് റിപ്പോർട്ടുകൾ.
100മില്ല്യൺ യൂറോ നൽകിയാണ് റയലിൽ നിന്നും യുവന്റസ് റോണാൾഡോയെ സ്വന്തമാക്കിയത്. എന്നാൽ രണ്ടാമത്തെ സീസണിലും റൊണാൾഡോ മോശം പ്രകടനം തുടരുകയാണ്. യുവേഫ പുരസ്കാരങ്ങളിലും ബാലൻ ദെ ഓറിലും റൊണാൾഡോയെ തഴയാൻ കാരണം യുവന്റസിലേക്ക് പോയതാണെന്നും സൂചനകൾ ഉണ്ട്. പിഎസ്ജിയിൽ റോണാൾഡൊ റെക്കോർഡ് തുകയ്ക്ക് എത്തിയാൽ അതൊരു പുത്തൻ ചരിത്രമാകും.
-Advertisement-