കേരളത്തിലെ ഏറ്റവുമധികം ഫാൻ ഫോള്ളോവിങുള്ള ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. യൂറോപ്യൻ ഫുട്ബോൾ ആരാധകരെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഇന്ത്യൻ ഫുട്ബോളിൽ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ബ്ലാസ്റ്റേഴ്സിനായിരുന്നു. ബെംഗളൂരുവിനെതിരായ മത്സരത്തിൽ കണ്ടീരവയെ മഞ്ഞക്കടലാക്കി ബ്ലാസ്റ്റേഴ്സ് ആരാധകർ ഐഎസ്എല്ലിനെ ഞെട്ടിച്ചിരുന്നു. എന്നാൽ മൈറ്റി ബ്ലാസ്റ്റേഴ്സിന് കേരളത്തിലെ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയുടെ റെക്കോർഡ് തകർക്കാനായില്ല.
ഗോകുലത്തിന്റെ ഐലീഗ് ഓപ്പണറിൽ കോഴിക്കോടെ ഇഎംഎസ് സ്റ്റേഡിയത്തിൽ എത്തിയത് 31,181 ആരാധകരാണ്. അതേ സമയം ഇന്ന് ഗോവക്കെതിരായ മത്സരത്തിൽ കൊച്ചിയിൽ എത്തിയത് 21,157 ആരാധകർ മാത്രമാണ്. മഞ്ഞപ്പടയെ അപമാനിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത റൈവലുകൾ ഈ സ്റ്റാറ്റ്സ് വെച്ച് ട്രോളുകൾ തുടങ്ങിക്കഴിഞ്ഞു. എഴുപതിനായിരത്തിലധികം കാണികൾ തിങ്ങി നിറഞ്ഞ പഴയ കൊച്ചി തിരികെ വരുമെന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ന്യൂസും പ്രതീക്ഷിക്കുന്നത്.