പ്രളയ ദുരിതത്താൽ കഷ്ടപ്പെടുന്ന കേരളത്തിന് കൈതാങ്ങാവാൻ ഒരുക്കിയ ഫുട്ബോൾ മത്സരം സമനിലയിൽ. കേരളത്തിനായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങൾ കളിക്കളത്തിൽ തിരിച്ചെത്തി. കേരളത്തിന്റെ ഇതിഹാസങ്ങളും ഗോവയുടെ ഇതിഹാസങ്ങളുമായിരുന്നു ഏറ്റുമുട്ടിയത്. മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു.
ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനാണ് കേരളത്തിന്റെ ടീമിനെ നയിച്ചത്. ഗോവൻ ടീമിനെ ബ്രഹ്മാനന്ദും നയിച്ചു . കേരളത്തിനായി ഷബീർ അലിയും ഗോവയ്ക്കായി ഷങ്ക്വാൽകറും ഗോളടിച്ചു.
ബ്രൂണോ കൗട്ടീനോ, മഹേഷ് ഗാവ്ലി, ലെസ്റ്റർ മസ്കരേനസ്, സാവിയോ മദേര തുടങ്ങി പ്രമുഖർ തന്നെ ടീമിൽ ഉണ്ടായിരുന്നു. കേരള നിരയിൽ കെ ടി ചാകൊ, ലയണൽ തോമസ്, ഷറഫ് അലി, കെ വി ധനേഷ്, ഫിറോസ് ഷെരീഫ്, അജയൻ, എൻ പി പ്രദീപ്, ഹക്കീം എന്നിവരും ഉണ്ടായിരുന്നു.
-Advertisement-