കേരള ബ്ലാസ്റ്റേഴ്സിൽ ദ്രോബറോവ് എത്തി. മസെഡോണിയൻ ഡൈനാമൈറ്റ് വ്ലാറ്റ്കോ ദ്രോബറോവ് ആണ് കൊച്ചിയിലെത്തിയത്. ബെംഗളൂരു എഫ്സിക്കെതിരെയുള്ള ഇന്നത്തെ മാച്ചിൽ താരം കളിക്കും. ഇന്ന് ജൈറോ റോഡ്രിഗസിന് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മസെഡോണിയൻ പ്രതിരോധ താരം വ്ലാറ്റ്കോ ദ്രോബറോവാണ് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്.
വർഷങ്ങളുടെ കരുത്തുമായാണ് വ്ലാറ്റ്കോ ദ്രോബറോവ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 27 കാരനായ മാസഡോണിയൻ താരം സൗദിയിലും മെക്സിക്കോയിലും സൈപ്രസിലും കളിച്ചിട്ടുണ്ട്. മികച്ച ഡിഫെൻസീവ് മിഡ്ഫീൽഡർ കുടിയാണ് ദ്രോബറോവ്. ഈ സീസണിൽ ഏറെ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ജൈറോ അടക്കമുള്ള വിദേശ സൂപ്പർ താരങ്ങളെ ടീമിലെഥിച്ചത്. എങ്കിലും പരിക്ക് വില്ലനാവുകയായിരുന്നു.
ഒഡീഷയ്ക്ക് എതിരായ മത്സരത്തിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കായ ജൈറോയ്ക്ക് പരിക്കേറ്റത്. സീസൺ ആരംഭം മുതൽ പരിക്ക് സഹിച്ചായിരുന്നു ജൈറോ കളിച്ചിരുന്നത്. ജൈറോയ്ക്ക് പകരം ദ്രോബറോവിനെ എത്തിക്കുന്നതിനായി ഐ എസ് എൽ അധികൃതർക്ക് ബ്ലാസ്റ്റേഴ്സ് നൽകിയ അപേക്ഷ ഐഎസ്എൽ അംഗീകരിക്കുകയായിരുന്നു.
ജൂലൈ മുതൽ കോണ്ട്രാക്റ്റിൽ ഇല്ലാത്ത ദ്രോബറോവിനെ മാറി പരീക്ഷിക്കാനും ഷറ്റോരി തയ്യാറായേക്കും. ബെംഗളൂരുവിനെതിരായ മത്സരത്തിൽ ദ്രോബറീവിനെ കളിക്കളത്തിൽ കാണാം.