ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഒമാനെ നേരിടും. ഒമാനിനെതിരായ ജയം അടുത്ത ഘട്ടത്തിലെക്കെത്താനുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ നിലനിർത്തും. എന്നാൽ ഈ മത്സരത്തിലെ തോല്വി, ശേഷിക്കുന്ന മത്സരങ്ങളുടെ ഫലങ്ങൾ കണക്കിലെടുക്കാതെതന്നെ ഇന്ത്യയുടെ സാധ്യതകളെ അവസാനിപ്പിക്കും. മറുവശത്ത്, സമനില നേടിയാൽ യോഗ്യത നേടാനുള്ള അവസരം നിലനിൽക്കുമെങ്കിലും യോഗ്യത നേടുവാനുള്ള ഇന്ത്യയുടെ പ്രയത്നത്തെ കൂടുതൽ കഠിനമാകുകയേയുള്ളൂ.
ഗ്രൂപ്പ് ഇയിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഒമാൻ ഒമ്പത് പോയിന്റുമായി ഖത്തറിന് തൊട്ടുപിന്നിലുണ്ട്. അടുത്ത റൗണ്ടിലേക്ക് പോകാനുള്ള സാധ്യതകൾ നേടാനായി ബ്ലൂ ടൈഗേഴ്സിന് ഗ്രൂപ്പിലെ റണ്ണേഴ്സ് അപ്പ് ആകേണ്ടതുണ്ട്.
എന്നാൽ കഠിനമാണ് ഇന്ത്യക്ക് ഒരു യോഗ്യത നേടൽ. വമ്പൻ ടീമായ ഒമാനെ തകർക്കൽ ഒരു ബാലി കേറാ മല തന്നെയാൺ. മത്സരം നവംബർ 19 ന് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ഹോട്ട്സ്റ്റാറിലും രാത്രി 8:30 ന് ലൈവായി കാണാം.