എ.ടി.കെ ക്കെതിരെ രണ്ടാം പകുതിയിൽ കേരളത്തിന്റെ കളി മാറ്റിമറിച്ചത് സൂപ്പർ താരം സി.കെ വിനീത് ആണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. അത് വരെ മത്സരത്തിൽ ആധിപത്യം കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നെങ്കിലും വിനീത് വന്നതിനു ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകളും നേടിയത്.
മത്സരത്തിൽ ഗോളും അസിസ്റ്റും നേടിയില്ലെങ്കിലും വിനീതാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ മനസ്സ് നിറച്ചത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയ വിനീത് ഈ സീസണിൽ അത് മാറ്റിമറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. എല്ലാ കളിക്കാരും 100% നൽകിയെന്നും അത് കൊണ്ടാണ് ടീം വിജയിച്ചതിനും ഡേവിഡ് ജെയിംസ് പറഞ്ഞു.
-Advertisement-