ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി നൽകിയില്ല, തിരിച്ചടിയായി പരിക്ക്

കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ഐഎസ്എൽ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ രഹിത സമനില. കേരള ബ്ലാസ്റ്റേഴ്സ് -ഒഡിഷ എഫ്സി പോരാട്ടത്തിൽ ഗോൾ പിറന്നില്ല. എന്നാൽ ആദ്യ പകുതി ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. രണ്ട് താരങ്ങൾ പരിക്കേറ്റ് പുറത്ത് പോയി. ഏറെ വൈകാതെ ഉറപ്പിച്ചിരുന്ന ഒരു പെനാൽറ്റി റഫറി അനുവദിക്കാതിരിക്കുകയും ചെയ്തു.

ജൈറോയെയും, അറ്റാക്കർ മെസ്സിയെയും ആണ് കേരള ബ്ലാസ്റ്റേഴ്സിന് പരിക്ക് കാരണം നഷ്ടപ്പെട്ടത്. സഹലിന്റെ ഒറ്റക്കുള്ള പോരാട്ടം അവസാനിച്ചത് ഒഡിഷയിടെ ബോക്സിലാണ്. എന്നാൽ സഹലിനെ വീഴ്ത്തിയത് ക്ലിയർ പെനാൽറ്റിയാണെങ്കിലും റഫറി അനുവദിച്ചില്ല. ജൈറോയ്ക്കും മെസിക്കും പകരം ഇപ്പോൾ ഹക്കുവും ഹെഡ്മാസ്റ്റർ റാഫിയുമാണ് കളത്തിലിറങ്ങിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here