ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി പ്രതീക്ഷയായ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ചർച്ച നടത്തുമെന്ന് കേരള കായിക മന്ത്രി ജയരാജൻ പറഞ്ഞു. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു.
ഓൺ ലൈനിൽ ടിക്കറ്റ് എടുത്തിട്ടും നിന്ന് കളി കാണേണ്ടി വന്ന ആരാധകന്റെ കുറിപ്പ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദം കൊടുമ്പിരി കൊണ്ടത്. ബ്ലാസ്റ്റേഴ്സിന് നൽകേണ്ടി വരുന്ന കോമ്പ്ലിമെന്ററി ടിക്കറ്റുകളുടെ ആധിക്യവും പൊതു സമൂഹം ചർച്ച ചെയ്തു. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഒരു കളി നടത്താൻ ചിലവാക്കുക തുകയുടെ അളവും ആരാധകരെ ഞെട്ടിച്ചിരുന്നു.
-Advertisement-