ഇന്ത്യൻ സൂപ്പർ ലീഗിൽ പരാജയമേറ്റ് വാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ ഹോം ക്രൗഡിന് മുന്നിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി ആണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. മുംബൈ ആണ് രണ്ടാം പകുതിയിലെ ഗോളിൽ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ഐഎസ്എല്ലിലെ രണ്ടാം മത്സര തോൽവി ബ്ലാസ്റ്റേഴ്സിനെ വിട്ട് മാറിയിട്ടില്ല. എടികെയ്ക്ക് എതിരെ കണ്ട കളി ഒന്നും കൊച്ചിയിൽ ഇന്ന് കണ്ടില്ല.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടുതൽ മിസ്പാസുകൾ ആണധികവും നടത്തിയത്. ബ്ലാസ്റ്റേഴ്സിന് മഴയെ വകവെക്കാതെ എത്തിയ ആരാധകർക്ക് മുന്നിൽ ജയിക്കാൻ മഞ്ഞപ്പടക്കായില്ല. മോശം കളിയും ഷറ്റോരിയുടെ മോശം സബ്സ്റ്റിറ്റൂഷനും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്.
83 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറങ്ങിയപ്പോൾ ചേർമിറ്റി മഞ്ഞപ്പടയുടെ വലകുലുക്കി മുംബൈയുടെ വിജയഗോൾ നേടി. ഒഗ്ബചെക്ക് കാര്യമായൊന്നും ഇന്ന് ചെയ്യാനുമായില്ല. ഈ സ്ക്വാഡും വെച്ച് ഐഎസ്എൽ നേടുകയെന്നത് ഹിമാലയൻ ടാസ്കാണ്. സഹലിനെ ലെഫ്റ്റിലിറക്കിയ ഷറ്റോരിയുടെ പ്ലാനുകൾ എല്ലാം വെള്ളത്തിൽ വരച്ചവരയായി. ഈ ഗെയിം പ്ലാൻ മാറ്റിയില്ലേൽ ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല.