ഇന്ത്യൻ ഫുട്ബോൾ ലെജന്റ് ഐ എം വിജയന് ഇന്ത്യൻ സൂപ്പർ ലീഗ് ഓപ്പണിംഗ് സെറിമണിയിലേക്ക് ക്ഷണമില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ മലയാളികളുടെ സ്വന്തം ഐ എം വിജയനെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് തഴഞ്ഞത്. മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്നാണ്.
കൊൽക്കത്തൻ മാധ്യമം റിപ്പോർട്ട് ചെയ്യൂന്നതനുസരിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കൊച്ചിയിലാണ് കളിയെങ്കിലും ഐ എം വിജയനെ ക്ഷണിച്ചിട്ടില്ല. കേരള ഫുട്ബോ്ളിന്റെ യശസ്സ് ലോകമെമ്പാടും പരത്തിയ ഐ എം വിജയനെ ക്ഷണിക്കാതെ അപമാനിച്ചത് ആരാധകരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. 250 ആഭ്യന്തര ഗോളുകള്‍ എന്ന തകര്‍ക്കാനാവാത്ത നേട്ടം ഐ എം വിജയന്റേതാണ്.338 മത്സരങ്ങളില്‍ നിന്ന് ഐ എം വിജയന് അടിച്ച് കൂട്ടിയതാണ് 250 ഗോളുകള്‍.
-Advertisement-