മഞ്ഞപ്പടയുടെ ആരാധകരുടെ കാത്തിരിപ്പിനവസാനം. ഡച്ച് പരിശീലകൻ എൽകോ ഷറ്റോരിയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യമത്സരത്തിനിറങ്ങും. കരുത്ത്തരായ എടികെ ആണ് ബ്ലാസ്റ്റേഴ്സിന് എതിരാളികൾ. കലുരിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 ആണ് മത്സരം നടക്കുക. രണ്ട് തവണ ഫൈനലിൽ കിരീടം ബ്ലാസ്റ്റേഴ്സിൽ നിന്നും റാഞ്ചിയ എടികെയോട് മധുര പ്രതികാരവുമായി സീസൺ തുടങ്ങാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്.
മൂന്നാം തവണയാണ് ഐഎസ്എല്ലിന്റെ ഓപ്പണിംഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 12 തവണ ഇരു ടിമുകളും ഏറ്റുമുട്ടിയപ്പോൾ 5 ജയം എടികെയുടെ കൂടെയായിരുന്നു. രണ്ട് മത്സരങ്ങളിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. അഞ്ച് മത്സരങ്ങളിൽ ഫലം സമനിലയായിരുന്നു.
പരിക്കേറ്റ സന്ദേശ് ജിങ്കന് പകരം ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനെ നയിക്കുക ഒഗ്ബചെയാണ്. കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറരാണ് ഒഗ്ബചെ. സിഡോഞ്ച-അർകസ് -സ്പാനിഷ് ധ്യയം, ഗ്നിങ്,ജൈരോ, സുയിവർലൂൺ പുറമേ മെസ്സി ബൗളി എന്നിവർ ബ്ലാസ്റ്റേഴിന് തുണയാകും. വെടിക്കെട്ട് ഫോമിലുള്ള സഹലും മഞ്ഞപ്പടക്ക് ആശ്വാസമാണ്. പഴയ പരിശിലകൻ അന്റോണിയോ ലെസ്പിനെ ഇറക്കിയണ് എടികെ വരുന്ന്നത് എ ലീഗിലെ വെടിക്കെട്ട് താരം റോയ് കൃഷ്ണയാണ് എടികെയുടെ തുറുപ്പ് ചീട്ട് മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ധീരജ് സിംഗും അനസ് എടത്തൊടികയും എടികെ നിരയിലുണ്ട്.