സുപ്രധാന താരങ്ങളില്ലാതെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങാൻ എടികെ. പരിക്കണ് എടികെക്ക് തിരിച്ചടിയാകുന്നത്. ഫുൾബാക്കായ പ്രബീർ ദാസ്, ഡിഫൻഡർ അർണബ് മൊണ്ടാൽ, മുൻ ജംഷദ്പൂർ താരം ആൻഡ്രെ ബികി എന്നിവർ പരിക്ക് കാരണം പുറത്ത് ഇരിക്കും.
കാലിനേറ്റ പരിക്കാണ് പ്രബീർ ദാസിനു വില്ലനായത്. മുട്ടിനേറ്റ പരിക്കാണ് അർണബ് മൊണ്ടാലിനു ടീമിലെത്തുന്നതിനു തടസം.തുട മസിലിനേറ്റ പരിക്കാണ് ബികിയുടെ പ്രശ്നം. ബികി പരിക്ക് മാറി എത്തിയേക്കുമെന്ന് കോപ്പലാശാൻ പ്രതീക്ഷ വെച്ച് പുലർത്തുണ്ടെങ്കിലും ആദ്യമത്സരത്തിനു ഇറങ്ങില്ല. ഇതുവരെ ടീമിനൊപ്പം ചേരാത്തതിനാൽ കാലു ഉചെക്ക് കളിക്കാനാവില്ല.
-Advertisement-