കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, സന്ദേശ് ജിങ്കൻ ആറ് മാസത്തോളം പുറത്ത്

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഒരു ഞെട്ടിക്കുന്ന വാർത്ത. മഞ്ഞപ്പടയുടെ ഹൃദയം കീഴടക്കിയ പ്രതിരോധ നായകൻ സന്ദേശ് ജിങ്കൻ പരിക്കേറ്റ് പുറത്ത്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പുറമേ ഹൃദയം തകരുന്നത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കൂടിയാണ്. ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ സെന്റര്‍ ബാക്കാണ് സന്ദേശ് ജിങ്കന്‍ . ആങ്കിള്‍ ഇഞ്ച്വറിയേറ്റ ജിങ്കന്‍ ഇനി ആറു മാസത്തോളമെങ്കിലും കളത്തിന് പുറത്തായിരിക്കും എന്നാണ് വാര്‍ത്തകള്‍ വരുന്നത്.

ഇന്നലെ നോര്‍ത്ത് ഈസ്റ്റിനെതിരെ ഇന്ത്യയുടെ ടീം സൗഹൃദ മത്സരം കളിക്കുന്നതിനിടയിലാണ് ജിങ്കന് പരിക്കേറ്റത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരിക്കാണിത്. മികച്ച ട്രാക്ക് റെക്കോർഡുള്ള ജിങ്കന് പരിക്ക് കാരണം അധികം കളം വിട്ട് നിക്കേണ്ടി വന്നിട്ടില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇറങ്ങുംപ്പോൽ പ്രതിരോധം കാക്കാൻ ജിങ്കന്‍ ഉണ്ടാകില്ല. വമ്പൻ മാറ്റങ്ങളുമായിട്ടാണ് കിരീടമുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഡച്ച് പരിശീലകൻ എൽകോ ഷറ്റോരിക്ക് കീഴിൽ ഈ‌ സീസണിൽ വരുന്നത്. ഐ എസ് എൽ ആരംഭിക്കാൻ 9 ദിവസം മാത്രം ബാക്കി നിൽക്കെ മൂന്നരക്കോടി മലയാളികളുടെ കിരീടപ്രതീക്ഷകളുമായി ഇറഗുന്ന ബ്ലാസ്റ്റേഴ്സിന് സന്ദേശ് ജിങ്കൻ എന്ന നായകൻ ഇല്ലാത്തത് വമ്പൻ തിരിച്ചടി തന്നെയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here