ഐ ലീഗ് തിയ്യതി പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ

അടുത്ത സീസണിലേക്കുള്ള ഐ ലീഗിന്റെ തിയ്യതികൾ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ.  ഒക്ടോബർ 26ന് ഐ ലീഗ് തുടങ്ങാനാണ് ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം.

12മത്തെ ഐ ലീഗിൽ 11 ടീമുകളാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ലീഗിൽ നിന്ന് പുറത്തായ ചർച്ചിൽ ബ്രദഴ്സിനെ തിരിച്ചെടുത്തതോടെയാണ് 11 ടീമുകൾ ലീഗിൽ വന്നത്.  സെക്കന്റ് ഡിവിഷൻ ചാമ്പ്യന്മാരായി റിയൽ കാശ്മീരും ഇത്തവണ ഐ ലീഗിന് യോഗ്യത നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഗോകുലം കേരളയും ഇന്ത്യയുടെ ഒന്നാം നമ്പർ ലീഗിൽ മത്സരിക്കും.

ഏഷ്യ കപ്പ് നടക്കുന്ന ജനുവരി മാസത്തിൽ മത്സരങ്ങൾ ഉണ്ടാവില്ല. 6 വിദേശികളെ ഒരു ടീമിന് സ്വന്തമാക്കാമെങ്കിലും 5 താരങ്ങൾക്ക് മാത്രമേ ഒരേ സമയം കളിയ്ക്കാൻ സാധിക്കു.  ഇത്തവണയും മത്സരങ്ങൾ സ്റ്റാർ നെറ്റ്‌വർക്കിൽ തന്നെയാവും സംപ്രേഷണം ചെയ്യുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here