കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരവും അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ വല കാക്കുകയും ചെയ്ത ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ സ്ഥാനം ഉറപ്പില്ലെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ്. നേരത്തെ ധീരജ് സിങ് ആവും കേരളത്തിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ എന്ന് ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നെങ്കിലും നവീൻ കുമാറും ഒന്നാം നമ്പർ ഗോൾ കീപ്പറാവാൻ യോഗ്യനാണെന്നാണ് ഡേവിഡ് ജയിംസിന്റെ പക്ഷം.
ധീരജ് സിങ് മികച്ച ഗോൾ കീപ്പറാണെന്ന് പറഞ്ഞ ഡേവിഡ് ജെയിംസ് പക്ഷെ മറ്റുള്ളവരെ പോലെ മികച്ച പ്രകടനം കാഴ്ചവെച്ചത് മാത്രമേ ടീമിൽ ഇടം നേടാനാവു എന്നും പറഞ്ഞു. അതെ സമയം ഇന്നത്തെ മത്സരത്തിൽ ധീരജ് സിങ് തന്നെയാവും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക.
ധീരജ് സിങ്ങിനെയും നവീൻ കുമാറിനെയും കൂടാതെ മലയാളിയായ സുജിത് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ നിലവിലുള്ള ഗോൾ കീപ്പർമാർ.
-Advertisement-