ബിസ്മി സാറ്റ് ഫൈനലിൽ

റായിഗർ (ഒഡീസ): എസ്.എസ്. സാഹ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ ബിസ്മി സാറ്റ് ഫൈനലിൽ. ഒഡീസയിലെ റായിഗറിൽ ഇന്ന് രാവിലെ നടന്ന സെമിഫൈനലിൽ ശക്തരായ ജഗ യുണൈറ്റഡ് ഭൂവനേശ്വറിനെ പരാജയപെടുത്തിയാണ് ബിസ്മി സാറ്റ് കലാശ പോരാട്ടത്തിന് അർഹത നേടിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് സാറ്റ് ഭൂവനേശ്വറിനെ അട്ടിമറിച്ചത്.കളിയുടെ ഇരുപത്തി എട്ടാം മിനിറ്റിൽ മിഡ് ഫീൽഡർ തൻവീർ അഹമ്മദണ് സാറ്റിനായി ഗോൾ നേടിയത്. കടുത്ത ചൂടിലും വിപരീത കാലാവസ്ഥയിലും പൊരുതിക്കളിച്ച മലയാളി താരങ്ങളുടെ ഓരോ നീക്കവും ആഹ്ലാദാരവങ്ങളോടെയാണ് ഒഡീസയിലെ കാണികൾ വരവേറ്റത്. ഗാലറിയിൽ തിങ്ങി നിറഞ്ഞ കാൽപന്ത് പ്രേമികൾക്ക് ഉഗ്രൻ വിരുന്നാണ് ബിസ്മി സാറ്റിന്റെ ചുണക്കുട്ടികൾ സമ്മാനിച്ചത്.

പന്തടക്കത്തിൽ മികച്ച ഒത്തിണക്കം കാണിച്ച സാറ്റിന്റെ മുന്നേറ്റ നിര അക്രമിച്ച് കളിച്ചപ്പോൾ പലപ്പോഴും ഭൂവനേശ്വറിന്റെ ഗോൾമുഖത്ത് അപകടം മണത്തു. കാണികളുടെ പൂർണ പിന്തുണയോടെ നിരന്തരം അക്രമിച്ചു കളിച്ച സാറ്റിന്റെ ശ്രമങ്ങൾക്ക് കളിയുടെ ഇരുപത്തെട്ടാം മിനുട്ടിൽ ഫലം കണ്ടു. ബോക്സിന് പുറത്ത് വിങ്ങർ മൻസൂറിനെ വീഴ്ത്തിയതിനു ലഭിച്ച ഫൗൾ കിക്ക് മനോഹരമായി മിഡ് ഫീൽഡർ തൻവീർ അഹമ്മദ് ഗോളാക്കി മാറ്റുകയായിരുന്നു. ടൂർണമെന്റ് കണ്ട മനോഹരമായ ഗോളായി മാറി അത്. ഗോൾ നേടിയ കരുത്തിൽ തുടർച്ചയായി മുന്നേറ്റം നടത്തിയ സാറ്റിന്റെ മാർജിൻ നിർഭാഗ്യം കൊണ്ടാണ് ഉയരാതെ പോയത്. ഗോൾ നേടാനുള്ള സാറ്റിന്റെ ശ്രമങ്ങൾക്ക് മുന്നിൽ പലപ്പോഴും തടസമായി നിന്നത് ഗോൾബാറായിരുന്നു. ഗോളിയേയും കബളിപ്പിച്ച് കടന്ന പന്ത് പലപ്പോഴും ബാറിൽ തട്ടി തെറിക്കുകയായിരുന്നു.

സ്‌ട്രൈക്കർ ശ്രീജീഷ് ഉയർന്നു ചാടി ഹെഡ് ചെയ്ത മൻസൂറിന്റെ മനോഹരമായ ക്രോസ് ബോളും 30 വാര അകലെ നിന്ന് അർഷാദ് തൊടുത്ത ഒരു ഷോട്ടും ഇതേപോലെ ബാറിൽ തട്ടി തെറിച്ചു. ഭാഗ്യം പലപ്പോഴും ഭൂവനേശ്വറിന്റെ കൂടെ നിന്നത് അവരുടെ പരാജയ ഭാരം കുറച്ചു. കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് സാറ്റ് താരം റഷീദും വിന്നിങ് ഗോൾ നേടുന്ന താരത്തിന് സാറ്റിന്റ ഒഡീസ ആരാധകർ നൽകുന്ന 5001/ രൂപ യുടെ ക്യാഷ് പ്രൈസ് തൻവീർ അഹ്‌മദും നേടി

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here