പ്രീ സീസൺ ടൂർ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തിരിച്ചെത്തി. ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെത്തിയത്. പ്രീ സീസൺ ടൂറിൽ ബ്ലാസ്റ്റേഴ്സിനെ ചതിച്ചത് മിച്ചി സ്പോർട്സായിരുന്നു. പ്രീ സീസണും മതിയാക്കി നാട്ടിലേക്ക് തിരിക്കാനും കാരാനമവരാണ്. മലയാളികളുടെ അഭിമാനം കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ മത്സരങ്ങൾ ഇനി ഇന്ത്യയിൽ തുടർന്നേക്കും. ഏറെ പ്രതീക്ഷകളുമായി യൂഎഈയിൽ പ്രീ സീസണായി എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് മോശം അനുഭവങ്ങളാണ്.
മുഖ്യ സംഘാടകരായ മിച്ചി സ്പോർട്സ് ആണ് ബ്ലാസ്റ്റേഴ്സിനേയും തങ്ങളേയും വഞ്ചിച്ചതെന്ന് സ്പോൺസർമാരായ എമിറേറ്റ്സ് വൺ പറഞ്ഞു. ഒരു ലൈവ് ടെലകാസ്റ്റോ മാധ്യമങ്ങൾ അടക്കമുള്ളവർക്ക് ബേസിക്ക് സൗകര്യങ്ങളോ ഒരൂക്കാൻ മിച്ചി സ്പോർട്സ് ശ്രമിച്ചില്ലെന്നും അവർ സൂചിപ്പിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടിമിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംഘാടകർ പരാജയപ്പെട്ടു.
മോശം അനുഭവമാണ് വിദേശ താരങ്ങളടക്കമുള്ള ബ്ലാസ്റ്റേഴ്സിനും ഡച്ച് കോച്ച് എൽകോ ഷറ്റോരിക്കും ഏറ്റുവാങ്ങേണ്ടി വന്നത്. താമസസൗകര്യം തുടങ്ങി ഭക്ഷണം മുതൽ പരിശീലനത്തിന് വരെ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ മിച്ചി സ്പോർട്സ് പരാജയപ്പെട്ടു. എന്തായാലും പ്രീ സീസൺ മാച്ചുകളെ കുറിച്ച് ബ്ലാസ്റ്റേഴ്സിന്റെ പുതിയ അനൗൺസ്മെന്റിനായി കാത്തിരിക്കുകയാണ് ആരാധകർ.