മോഹൻ ബഗാൻ ലെജന്റ്സിനെതീരെ ഗോൾ മഴ പെയ്യിച്ച് ബാഴ്സലോണ ലെജന്റ്സ്.ഏകപക്ഷീയമായ 6 ഗോളുകൾക്കാണ് ബാഴ്സലോണ ലെജന്റ്സ് മോഹൻ ബഗാൻ ലെജന്റ്സിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ മൂന്നു ഗോളുകളാണ് പിറന്നത്.
ബാഴ്സയ്ക്ക് വേണ്ടി ലയണൽ മെസിയുടെ സഹതാരമായിരുന്ന അർജന്റീന താരം ഹാവിയർ സാവിയോളയാണ് ഗോളടിച്ച് തുടക്കമിട്ടത്. പിന്നീട് ഗോൾ മഴയിൽ ബാഴ്സ ആറാടുന്ന കാഴ്ചയായിരുന്നു. ആദ്യ പകുതി തീരുന്നതിനു മുൻപ് തന്നെ ബാഴ്സലോണക്ക് വേണ്ടി റോജർ ഗാർസിയയും ലാൻഡിയും ഗോളുകൾ നേടി.
രണ്ടാം പകുതിയിലും മൂന്നു ഗോളുകൾ പിറന്നു. തുടർന്ന് ഗോളടി തുടർന്ന ബാഴ്സലോണ ജാരി ലിറ്റമനെനിന്റെ ഇരട്ട ഗോളുകളും ഇഞ്ചുറി ടൈമിൽ ജോഫ്രി മാറ്റിയുവിന്റെ ഗോളിലും മോഹൻ ബഗാനെ തോൽപിക്കുകയായിരുന്നു ബാഴ്സയുടെ ലെജന്റ്സ്.
-Advertisement-