ഇത് വെടിക്കെട്ട് ബ്ലാസ്റ്റേഴ്സ്, സമനിലയോടെ തുടക്കം

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾക്ക് തുടക്കം. ആദ്യ മത്സരത്തിൽ ദിബ്ബ അൽഫുജൈർ എഫ്സിയോട് സമന്നിലയോടെ തുടക്കം. ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഡച്ച് പരിശീലകൻ എൽകോ ഷറ്റോരിയുടെ വമ്പൻ പ്രകടനം കാണാൻ സാധിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗുകളും വെടിക്കെട്ടായി.

ഇന്ന് മഞ്ഞപ്പടയെ നയിച്ചത് ഷറ്റോരിയുടെ സ്വന്തം ഒഗ്ബചെയായിരുന്നു. ഗോൾക്കീപ്പർ റഹ്നേഷിന്റെ മരണമാസ്സ് പെർഫോമൻസ് എടുത്ത് പറയേണ്ടാതാണ്. ഡെൽഹിയിൽ നിന്നും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ജിയാനി സുയിവര്‍ലൂണിന്റെ മികച്ച പ്രകടനമായിരുന്നു ഇന്നതെ ഹൈലൈറ്റ്. ആരാധകരുടെ മനം കവരാൻ ഈ വിദേശ താരത്തിന് കഴിഞ്ഞു. ഇന്ന് ആരാധകരുടെ ആവേശമായത് ഹെഡ്ഡ്മാസ്റ്റർ മുഹമ്മദ് റാഫിയാണ്.

റാഫിച്ചക്ക് വേണ്ടി ഒരുക്കിയ ഗാലറിയാണെന്ന് തോന്നിക്കുന്ന വിധമായിരുന്നു ആരാധകരുടെ ആർപ്പുവിളികൾ. രണ്ട് പകുതിയിലുമായി കോച്ച് എല്ലാവർക്കും തന്നെ അവസരം നൽകി. സുവിർലൂൺ (കിടുകളി), മുസ്ഥഫ, ജായ്റോ എല്ലാം മികച്ച് നിന്നു.
ആദ്യ പകുതിയിൽ ഒഗ്ബാച്ചേ, നസ്റി, രഹനേഷ്, ജാക്സൺ, സാമുവൽ, ജായ്റോ, ഹക്കു, ജസൽ, പ്രശാന്ത്, റാകിപ്, സിഡോ എന്നിവരെ പരീക്ഷിച്ച ഷറ്റോരി
രണ്ടാം പകുതിയിൽ റാഫിച്ച, ബിലാൽ, അർജുൻ, സത്യസെൻ, മൗസ്തഫ, ലാലു, സുവിർലൂൺ, രാഹുൽ, പ്രീതം എന്നിവരെയും ഇറക്കിക്കളിച്ചു. മൊത്തത്തിൽ ആവേശം തുളുമ്പിയ മത്സരത്തിനാണ് തിരശ്ശീല വീണത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here