തന്റെ ഹീറോ ബെംഗളൂരു എഫ് സി ഗോൾ കീപ്പർ ഗുർപ്രീത് സിങ് ആണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ധീരജ് സിങ്. ഇന്ത്യൻ ഗോൾ കീപ്പർ കൂടിയാണ് ഗുർപ്രീത് സിങ്. ഗുർപ്രീത് സിംഗിന്റെ ആത്മവിശ്വാസവും പെനാൽറ്റി ബോക്സിലെ സ്വാധീനവും മികച്ചതാണെന്നും ധീരജ് പറഞ്ഞു.
കൊച്ചിയിൽ നടന്ന ലാ ലീഗ് വേൾഡ് സീരിസിലെ മത്സരത്തിൽ മെൽബൺ സിറ്റിക്കെതിരെ ആറ് ഗോൾ വഴങ്ങിയെങ്കിലും അത് മികച്ച അനുഭവമായിരുന്നെന്നും ധീരജ് സിങ് വെളിപ്പെടുത്തി. നാളെ നടക്കുന്ന ഐ.എസ്.എല്ലിലെ ആദ്യ മത്സരത്തിൽ ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുമെന്നാണ് കരുതപ്പെടുന്നത്.
-Advertisement-