ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം കിരീടം മാത്രം, വമ്പൻ ടീമുമായി കൊമ്പന്മാർ റെഡീ !

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ എത്തുന്നത് വെടിക്കെട്ട് ടീമുമായിട്ടാണ്. ഡച്ച് കാരനായ പുതിയ കോച്ച്
എൽകോ ഷറ്റോരി ഈ സീസണിൽ പുതുതായി 22 വമ്പൻ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനം ആണ് ടീമിനെ ഉടച്ച് വാർക്കാൻ മാനേജ്മെന്റിനെ നിർബന്ധിതരാക്കിയത്.

കഴിഞ്ഞ സീസണിൽ ആരാധകരും ബ്ലാസ്റ്റേഴ്സിനെ കൈവിട്ടിരുന്നു. സ്റ്റേഡിയം കാലിയാക്കൽ ചാലഞ്ച് വരെ ആരാധകർ നടത്തിയിരുന്നു. അവസാാനം നാണക്കേടിന്റെ സംഖ്യ നാലായിരമായി ചുരുങ്ങി ഗാലറിയിൽ. മഞ്ഞപ്പടയുടെ ഖ്യാതി കേട്ടറിഞ്ഞ് വന്ന ജർമ്മൻ ഇതിഹാസത്തിന് കാണാനായത് ഒഴിഞ്ഞ ഗാലറികളായിരുന്നു.

രാഹുൽ കെപി, അർജുൻ ജയരാജ്, സാമുവൽ തുടങ്ങി രാജ്യത്തെ പ്രധാന യുവതാരങ്ങളെ തന്നെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിനായി‌. അതിനു പിന്നാാലെ തന്നെ ഐ എസ് എല്ലിൽ സൂപ്പർ താരങ്ങളായ ഒഗ്ബെചെ, ആർകസ്, സിഡോഞ്ച തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിൽ എത്തി. 22 താരങ്ങൾ എത്തിയപ്പോൾ 9 താരങ്ങളാണ് ക്ലബ് വിട്ടത്. ഇതിൽ സി കെ വിനീത്, അനസ് എടത്തൊടിക, ധീരജ് സിംഗ് എന്നിവരൊക്കെ ഉൾപ്പെടുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഇൻ-

1, മുഹമ്മദ് റാഫി
2, മൗസ്തഫ
3,ജെസ്സെൽ
4,കൽദേര
5, മൻവീർ
6, രഹ്നേഷ്
7, മെസ്സി
8, ജൈറോ റോഡ്രിഗസ്
9, സിഡോഞ്ച
10, ബിലാൽ
11, സുയിവർലൂൺ
12, ഒഗ്ബെചെ
13, വലീദ്
14, ലവ്പ്രീത്
15, ആർക്കസ്
16, രാഹുൽ കെപി
17, സത്യസെൻ
18, അർജുൻ ജയരാജ്
19, ശിബിൻ രാജ്
20, നൊങ്ഡമ്പ
21, സാമുവൽ
22, ഖാർപാൻ

കേരള ബ്ലാസ്റ്റേഴ്സ് ഔട്ട്-

1, സി കെ വിനീത്
2, ദീപേന്ദ്ര നേഗി
3, അനസ് എടത്തൊടിക
4, പൊപ്ലാനിക്
5, ദംഗൽ
6, ലാകിച് പെസിച്
7, സിറിൽ കാലി
8, നവീൻ കുമാർ
9, ധീരജ് സിംഗ്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here