വിരോചിത പോരാട്ടം, ഇന്ത്യ ക്വാർട്ടറിൽ

അണ്ടർ 16 ഏഷ്യ കപ്പിൽ ഇന്ത്യ ക്വാർട്ടറിൽ. കരുത്തരായ ഇന്തോനേഷ്യയെ ഗോൾ രഹിത സമനിലയിൽ തളച്ചാണ്  ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്. പ്രതിരോധ നിരയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ ക്വാർട്ടറിൽ എത്തിച്ചത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യ കപ്പ് ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. 2002ലും ഇന്ത്യ ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു.

മൂന്ന് മത്സരങ്ങൾ കളിച്ച ഇന്ത്യ തോൽവിയറിയാതെയാണ് ക്വാർട്ടറിൽ എത്തിയത്. ഒരു മത്സരം ജയിക്കുകയും രണ്ടു മത്സരം ഗോൾ രഹിത സമനിലയുമായിരുന്നു. വിയറ്റ്നാമിനെതിരെയായിരുന്നു ഇന്ത്യയുടെ ജയം. കരുത്തരായ ഇറാനെതിരെ ഇന്ത്യ സമനില നേടുകയും ചെയ്തിരുന്നു.

ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിൽ എത്തിയത്. ഇന്ന് ഇന്ത്യയോട് സമനില വഴങ്ങിയ ഇന്തോനേഷ്യയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here