ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ ജയം. ട്രാവുവിനെ ഒന്നിനെതിരെ നാലു ഗോളുകൽ അടിച്ചാണ് വമ്പൻ ജയം നേടിയത്. ക്യാപ്റ്റൻ മാർക്കസ് ജോസെഫിന്റെ ഹാട്രിക്കാണ് ഗോകുലത്തിനു വമ്പൻ ജയം നേടിക്കൊടുത്തത്. ഡിഫൻഡർ ആൻഡ്രെ എറ്റിയെന്നെയും ഗോകുലത്തിനായി ഗോളടിച്ചു.
കളി അവസാനിക്കാനിരിക്കെ റോജറിലൂടെ ട്രാവു ആശ്വാസ ഗോൾ നേടി. ഗോകുലം വെടിക്കെട്ട് പ്രകടനവുമായി സെമി ഉറപ്പിച്ച് കഴിഞ്ഞു. സെമിയിൽ ഈസ്റ്റ് ബംഗാളിനെ ആണ് ഗോകുലം കേരള എഫ് സിക്ക് ഏറ്റുമുട്ടേണ്ടത്.
-Advertisement-