മഞ്ഞപ്പട മലയാളികളുടെ സ്വന്തമാകുന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് പിന്നാലെ മലയാളികൾക്ക് സുപരിചിതനായ വ്യവസായ പ്രമുഖൻ യൂസഫലിയും ലുലു ഗ്രൂപ്പും ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റിലേക്ക് വരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളായ പ്രസാദ് ഗ്രൂപ്പിൽ നിന്നുമാണ് കമ്പ്ലീറ്റ് ആക്ടറും ലുലു ഗ്രൂപ്പും ബ്ലാസ്റ്റേഴ്സിന്റെ ഓഹരി വാങ്ങുക.
ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പൂർണമായും കേരളത്തിന്റെ ക്ലബ്ബായി. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ വ്യവസായികളിൽ ഒരാളാണ് എം.എ യൂസഫലി. യൂസഫലിയുടെ വരവോടെ അടുത്ത സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഉണർവ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ പോയാലെന്താ മലയാളികൾക്ക് വേണ്ടി മലയാളികളുടെ ക്ലബ്ബ് ഒരുങ്ങിയില്ലേ എന്നാണ് ആരാധകരുടെ പക്ഷം
-Advertisement-