ഡ്യൂറണ്ട് കപ്പിൽ വെടിക്കെട്ട് ജയവുമായി ഗോകുലം. ഹാട്രിക്കുമായി കളിയിലെ താരമായി മാർകസ് ജോസഫ്. ചെന്നൈയിന്റെ റിസർവ് ടീമിനെ നിലം തൊടീച്ചില്ല കേരളത്തിന്റെ സ്വന്തം ഗോകുലം.
ഗോകുലത്തിന്റെ മറ്റൊരു വിദേശ താരം ഹെൻറി കിസേകയാണ് മറ്റൊരു ഗോളടിച്ചത്. എതിരില്ലാത്ത നാല് ഗോളിനാണ് ഗോകുലത്തിന്റെ ജയം. ആഗസ്റ്റ് പന്ത്രണ്ടാം തീയതി എയർ ഫോഴ്സിനെതിരെ ആണ് ഗോകുലം കേരള എഫ്സിയുടെ അടുത്ത മത്സരം.
-Advertisement-