ഇന്ത്യയുടെ പടത്തലവൻ സുനിൽ ഛേത്രിക്ക് ജന്മദിനാശംസകൾ

ഇന്ത്യയുടെ പടത്തലവൻ സുനിൽ ഛേത്രിക്ക് ജന്മദിനാശംസകൾ. 03-08-1984 എന്ന തീയ്യതി ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം മറക്കാനാകത്തതാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ സുനിൽ ഛേത്രിയുടെ ജന്മ ദിനമാണിന്ന്. ഇന്ത്യൻ ടീമിനൊപ്പം, ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനിൽ ഛേത്രി.

മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം. 1984 ആഗസ്റ്റ് 3 -ന് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിലാണ് ജനനം. 2002 -ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ് ഫുട്‌ബോളിൽ സുനിൽ ഛേത്രിയുടെ ഫുട്ബോൾ കരിയർ വികസിച്ചത്. 2013ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.

2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഛേത്രി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച താരമായിരുന്നു സുനിൽ ഛേത്രി. ലോക ഫുട്ബോളിൽ മെസ്സിക്കും റൊണാൾഡോയ്ക്കും ഒപ്പമാണ് ഛേത്രിയുടെ പേര് സുവർണ ലിപികളിൽ എഴുതിവെച്ചിരിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോൾ വേട്ടക്കാരന് ജന്മദിനാശംസകൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here