ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ചിലപ്പോൾ ഒരിറ്റു സന്തോഷ വാർത്ത കേൾക്കാനാകും. മഞ്ഞപ്പടയുടെ ഏറെ നാളത്തെ ആവശ്യമായ മലയാളി യുവതാരം ആശിഖ് കുരുണിയനെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. പൂനെ സിറ്റിയുമായി പ്രതിഫല തർക്കത്തെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ സമീപിക്കേണ്ടി വന്നിരുന്നു ആഷിക്കിന്. ഇതേ തുടർന്നാണ് താരം പൂനെ വിടാൻ തീരുമാനിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഒറ്റക്കല്ല. മുഹമ്മദ് ആശിഖ് കുരുണിയൻ എന്ന മലപ്പുറംകാരനെ സ്വന്തമാക്കാൻ സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്സിയും രംഗത്തുണ്ട്. മഞ്ഞപ്പടയും ബദ്ധശത്രുക്കളായ ബെംഗളൂരുവും താരത്തിനായി ശ്രമികുമ്പോൾ കളത്തിനു പുറത്തും ആവേശമുയരുകയാണ്. ജന്മനാടായ കേരളത്തിന്റെ അഭിമാനമായ ബ്ലാസ്റ്റേഴ്സിൽ കളിയ്ക്കാൻ താരത്തിന് താല്പര്യമുണ്ടാകാതിരിക്കില്ല. ആശിഖ് ബ്ലാസ്റ്റേഴ്സ് ആണോ ബെംഗളൂരു ആണോ തിരഞ്ഞെടുക്കുക എന്ന് കാത്തിരുന്നു കാണാം.