കേരള ബ്ലാസ്റ്റേഴ്സിന് പുതിയ കിറ്റ് പാർട്ട്ണേഴ്സ്

പുതിയ സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നതിനോടൊപ്പം തന്നെ പുതിയ കിറ്റ് പാർട്ടേണ്ഴ്സും വരുന്നു‌. ജലന്ദറിലുള്ള കൈസൺ സ്പോർട്സ് ആൻഡ് ഫിറ്റ്നെസ് ആണ് ബ്ലാസ്റ്റേഴ്സിനായി ജേഴ്സി ഒരുക്കുന്നത്. ഇതിനു മുൻപ് മറ്റൊരു കേരള ടീമായ ഗോകുലത്തിന്റെ പുരുഷാ വനിതാ ടീമുകൾക്കും മൊഹമ്മദ്ൻസ് സ്പോർടിംഗിനും കൈസണായിരുന്നു ജേഴ്സി ഒരുക്കിയത്.

പരമ്പരാഗതമായ ജേഴ്സി ഡിസൈനിൽ നിന്നും വ്യത്യസ്തമായ കിറ്റ് ഇത്തവണ പ്രതീക്ഷിക്കാം. ബ്ലാസ്റ്റേഴ്സിന്റെ അടയാളമായ കൊമ്പൻ ഇത്തവണ തിരിച്ചെത്തുമോ എന്നാണ് മഞ്ഞപ്പടയുടെ ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ അത്രയ്ക്ക് പ്രശ്സ്തരല്ലാതിരുന്ന സിക്സ് ഫൈവ് സിക്സ് ആയിരുന്നു മഞ്ഞപ്പടയുടെ കിറ്റ് ഒരുക്കിയത്. ഈ മേഖലയിലെ പ്രഗല്ഭരായ കൈസൺ വരുമ്പോൾ ആരാധകർക്ക് ഏറെ പ്രതീക്ഷിക്കാനുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here