ഇന്റർകൊണ്ടിനെന്റൽ കപ്പിലെ അവസാന മത്സരത്തിൽ സമനിലയോടെ ഇന്ത്യ. സിറിയയാണ് ഇന്ത്യയെ സമനിലയിൽ തളച്ചത്. 1-1 എന്നായിരുന്നു മത്സര ഫലം. ഇന്ത്യക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത് 18 കാരനും ഇന്ത്യൻ ആരോസ് താരവുമായ നരേന്ദ്രർ ഘലോട്ട് ആണ് .
അവസാന മത്സരത്തിൽ ജയം തേടി ഇറങ്ങിയ ഇന്ത്യക്ക് പെനാൽറ്റി വില്ലനായപ്പോൾ സമനില കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു. ജെറിയാണ് ഇന്ത്യക്ക് തിരിച്ചടിയായ പെനാൽറ്റിക്ക് കളമൊരുക്കിയത്. അനിരുദ്ധ് ഥാപ്പയുടെ കോർണറിലായിരുന്നു 18കാരന്റെ വെടിക്കെട്ട് ഹെഡ്ഡർ പിറന്നത്. ഇന്ന് ജയിച്ചിരുന്നെങ്കിൽ സിറിയ ഫൈനലിൽ കടന്നേനെ. ഇന്റർകൊണ്ടിനെന്റൽ കപ്പിന്റെ ഫൈനലിൽ ഉത്തര കൊറിയ താജികിസ്താനെ നേരിടും.
-Advertisement-