പുതിയ ഐ.എസ്.എൽ സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി പുതിയ കമ്പനിയായ സിക്സ് 5 സിക്സ് എന്ന കമ്പനി നൽകും . ഇന്ന് നടക്കുന്ന ജേഴ്‌സി പ്രകാശന ചടങ്ങിൽ പുതിയ കമ്പനിയുമായുള്ള കരാറും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു വിടും. ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ ഹോം – എവേ ജേഴ്സികൽ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിക്കും ജേഴ്സി നൽകുന്നത് സിക്സ് 5 സിക്സ് എന്ന കമ്പനി തന്നെയാണ്. നേരത്തെ നിവ്യ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി സ്പോൺസർ ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്നു.
-Advertisement-