ഹീറോ ഇന്റര്‍കോണ്ടിനന്റല്‍ കപ്പിനുള്ള 25 അംഗ ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. മൂന്നു മലയാളികൾ ടീമിൽ ഇടം നേടി. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മലയാളി താരം ജോബി ജസ്റ്റിന് ടീമില്‍ ഇടം പിടിച്ചു. ജോബിക്ക്പുറമേ മലയാളികളുടെ സ്വന്തം അനസ് എടത്തൊടിക, മഞ്ഞപ്പടയുടെ മെസ്യൂട്ട് ഓസിൽ സഹല്‍ അബ്ദുള്‍ സമദും ഇന്ത്യൻ ടീമിലുണ്ട്.
ഇന്ത്യൻ ക്യാമ്പിലെ 35 പേരില്‍ നിന്ന് 25 അംഗ ടീമിനെ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചത്. ജൂലൈ ഏഴിന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലെ ആദ്യ മത്സരത്തില്‍ തജിക്കിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. സിറിയ, നോര്‍ത്ത് കൊറിയ എന്നി ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, അമരീന്ദര്‍ സിംഗ്, കമല്‍ജിത് സിംഗ്.
ഡിഫെൻഡേഴ്സ് – പ്രിതം കോട്ടാല്‍, രാഹുല്‍ ഭേക്കെ, ജിങ്കന്, ആദില്ഖാന്, അനസ്, നരേന്ദര്‍ ഗാഹ്ലോട്ട്, സുഭാശിഷ് ബോസ്, ജെറി.
മിഡ്: ഉദാന്ത സിംഗ്, ബ്രെണ്ടന്‍ ഫെര്‍ണാണ്ടസ്, അനിരുഥ് ഥാപ, പ്രണോയ് ഹാള്‍ഡര്‍, റൗളിന് ബോര്‍ജസ്, വിനീത് റായ്, സഹല്‍, അമര്‍ജിത് സിംഗ്, ലാലിന്‍സുവാല ചാംഗ്തെ, മന്ദര്‍ റാവു.
അറ്റാക്കിങ് : ജോബി ജസ്റ്റിന്, സുനില്‍ ഛേത്രി, ഫറൂഖ് ചൗധരി, മന് വീര്‍ സിംഗ്.