മലയാളികളുടെ നഷ്ടം, അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ദുഖകരമായ വാർത്തയാണ് ബ്ലാസ്റ്റേഴ്സ് ന്യൂസിന് പുറത്ത് വിടാനുള്ളത്. മഞ്ഞപ്പടയുടെ വന്മതിൽ അനസ് എടത്തൊടിക ക്ലബ്ബ് വിടുന്നു. സൂപ്പർ താരം ക്ലബ്ബ് വിടുന്ന കാര്യം ബ്ലാസ്റ്റേഴ്സ് സ്ഥിതീകരിച്ചു.

പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് കൊൽകത്തൻ ക്ലബ്ബായ എടികെയിലേക്കാണ് അനസ് എടത്തൊടിക പോവുക. വമ്പൻ തുക നൽകിയാണ് അനസിനെ എടികെ റാഞ്ചുന്നത്. അനസ് പോകുന്നതോടെ അനസ് ജിങ്കൻ എന്ന സെന്റർ ബാക്ക് കൂട്ടുകെട്ടൊന് കൂടെ മഞ്ഞ ജേഴ്സിയിൽ അവസാനമാവുകയാണ്. ഗോകുലവും എടികെയും ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ മുൻ നിരയിലുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

ജംഷെഡ്പൂർ എഫ്സിയിൽ നിന്നുമാണ് ഈ സീസണിന് മുൻപ് ആരാധകരുടെ ആവശ്യപ്രകാരം ബ്ലാസ്റ്റേഴ്‌സ് അനസിനെ കേരളത്തിലെ എത്തിച്ചത്. അനസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കൊച്ചിയിൽ മലയാളികൾക്ക് മുന്നിൽ കളിക്കുക എന്നത്. ഏഷ്യാകപ്പിന് ശേഷം ഇന്ത്യൻ ദേശീയ ടീമിൽ നിന്നും വിരമിച്ച അനസ് എടത്തൊടികയെ ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് തിരികെ വിളിച്ചിരുന്നു. കിംഗ്സ് കപ്പിനായുള്ള 35 അംഗ സ്ക്വാഡിൽ അനസുമുണ്ടായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here