ബുധനാഴ്ചത്തെ സർപ്രൈസ് സൈനിംഗ് ആയി മഞ്ഞപ്പടയിൽ എത്തിയത് ഡെൽഹി ഡൈനാമോസിന്റെ ഡച്ച് പ്രതിരോധ താരം ജിയാനി സുയ്വെർലൂനാണ്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിനു ശേഷമുള്ള ആരാധകരുടെ ആശംസകൾക്കും സന്തോഷ പ്രകടനങ്ങൾക്കും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു.
ഈ സന്തോഷം ആരാധകർക്കിടയിലും പങ്കുവയ്ക്കാൻ തീരുമാനിച്ചു ഡച്ച് താരം. ഇൻസ്റ്റാഗ്രാമിൽ എത്തി നിർദ്ദേശങ്ങൾ പാലിക്കുന്നവർക്ക് ജിയാനി സുയിവെർലൂൺ സൈൻ ചെയ്ത ബൂട്ടും അദ്ദേഹത്തിന്റെ സ്വന്തം ബ്രാൻഡിൽ ഉള്ള ക്യാപ്പും സമ്മാനമായി നൽകുമെന്ന് അറിയിച്ചു.
ഡച്ച് ടീം ഫെയ്നൂർദ്, പ്രീമിയർ ലീഗ് ടീമായ വെസ്റ്റ് ബ്രോം, സ്പാനിഷ് ടീമായ മയ്യോർക്ക, എന്നീ ടീമുകൾക്കും ജിയാനി സുയിവെർലൂൺ കളിച്ചിട്ടുണ്ട്. ഡെൽഹി ഡൈനാമോസിന്റെ വമ്പൻ ഓഫർ തിരസ്കരിച്ചാണ് ഡച്ചുകാരനായ എൽകോ ഷറ്റോരിക്ക് കീഴിൽ കളിക്കാൻ ജിയാനി സുയിവെർലൂൺ കൊച്ചിയിൽ എത്തുന്നത്.