വീണ്ടും ആരാധകരെ ഞെട്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

വീണ്ടും ആരാധകരെ ഞെട്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയൊരു അനൗൺസ്‌മെന്റ് നാളെ ഉണ്ടാവുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമൂഹ മാധ്യമങ്ങളിൽ ഒഫീഷ്യൽ ഹാൻഡിലുകളിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച ഒരു സുപ്രധാന ദിനം എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ഗോകുലം കേരള എഫ്സിയുടെ യുവതാരം അർജുൻ ജയരാജിന്റെ ക്ലബ്ബ് മാറ്റം ആവും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കുക എന്നാണ് ബ്ലാസ്റ്റേഴ്‌സ് ന്യൂസിന് ലഭിക്കുന്ന വിവരം.

21 ലക്ഷം കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ് സിക്ക് നൽകിയാണ് അർജുനെ കൊച്ചിയിൽ എത്തിക്കുന്നത്. അർജുൻ ജയരാജിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ നിരയ്ക്ക് ഏറെ ഗുണം ചെയ്യും. മഞ്ചേരി സ്വദേശിയായ അർജുൻ ഇപ്പോൾ ഗോകുലത്തിന്റെ അവിഭാജ്യഘടകമാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here