മാർക്കറ്റിംഗ് അല്ല,ആരാധകരുടെ കണ്ണിൽ പൊടിയിടലല്ല, കിരീടത്തിനായാണ് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരങ്ങളെ എത്തിക്കുന്നത് മാർക്കറ്റിംഗിനോ ആരാധകരുടെ കണ്ണിൽ പൊടിയിടാനോ അല്ലെന്നു കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വൈരൺ ഡി സിൽവ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വീരൻ ഡി സിൽവ മനസ്സ് തുറന്നത്. ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത് അടുത്ത സീസണിലെ കിരീടത്തിനായിട്ടാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്‌സിൽ മലയാളി താരങ്ങൾ വരുന്നത് അവരുടെ കഴിവ് കൊണ്ടാണെന്നും വീരൻ ഡി സിൽവ കൂട്ടിച്ചേർത്തു.

ഈ സീസണിൽ രാഹുൽ കെപി, ടി പി രെഹ്നേഷ്, വലീദ് എന്നിവരെ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സൂഓപ്പർ ലീഗിലെ ഏതൊരു ക്ലബ്ബും ഈ സൂപ്പർ താരങ്ങളുടെ സേവനത്തിനായി ആഗ്രഹിക്കുമെന്നും കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രാസ് റൂട്ട് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ വരാൻ പോകുന്ന സീസണിൽ കൂടുതൽ മലയാളി താരങ്ങൾ ടീമിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here