കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സൂപ്പർ താരമായ ഇയാൻ ഹ്യൂം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പൂനെ സിറ്റി എഫ്സി വിട്ടു. മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടൻ ഇന്ത്യൻ സൂപ്പർ ലീഗിൽ എറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ്. പൂനെ സിറ്റിയും ഇയാൻ ഹ്യൂമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പത്രങ്ങളിൽ ഇടം നേടിയിരുന്നു. പൂനെ സിറ്റി ഹ്യൂമിന് ശമ്പളം ലഭിച്ചിരുന്നില്ല.
ഇതേ തുടർന്ന് എഐഎഫ്എഫിനെ ഹ്യൂമേട്ടൻ സമീപിച്ചു. രണ്ട് ഘടുക്കളായാണ് ഹ്യൂമിന് ശമ്പളം ലഭിച്ചത്. ഇതേ തുടർന്നാണ് ഹ്യൂം പൂനെ സിറ്റി ക്ലബ്ബ് വിട്ടത്. കഴിഞ്ഞ സീസണിൽ പൂനെക്ക് വേണ്ടി 10 മത്സരങ്ങൾ ഹ്യൂം കളിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സിലും എടികെയിലും കളിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ പൂനെയിൽ ഹ്യൂമിന് സാധിച്ചിട്ടില്ല.
-Advertisement-