വീണ്ടും വെടിക്കെട്ട് സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്സ്. ഡച്ച് പ്രതിരോധ താരത്തെ കൊച്ചിയിലെത്തിക്കാനാണ് മഞ്ഞപ്പട ശ്രമിക്കുന്നത്. ആയാക്സിന്റെ അക്കാദമിയിലൂടെ വന്ന ഡച്ച് താരം കൈ ഹീറിംഗിനെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമം. ഡച്ച് ഒന്നാം ഡിവിഷൻ ക്ലബായ ഫോർച്യൂണ സിറ്റാർഡിന്റെ താരമായിരുന്നു ഹീറിംഗ്സ്.
എന്നാൽ 29 കാരാനായ ഈ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ഒറ്റക്കല്ല രംഗത്തുള്ളത്. ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയും ബ്ലാസ്റ്റേഴ്സിനോട് വെല്ലുവിളി നടത്തി ഡച്ച് താരത്തിനായി രംഗത്തുണ്ട്. ഷറ്റോരി ബ്ലാസ്റ്റേഴ്സിൽ ഉള്ളതിനാൽ താരം മഞ്ഞപ്പടയിൽ കളിക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് ന്യൂസിന് ലഭിക്കുന്ന വിവരം. ഹീറിംഗ്സ് എത്തുന്നതോട് കൂടി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കരുത്തുറ്റതാകും.
-Advertisement-