മലയാളി ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. മലയാളികളുടെ സ്വന്തം, ബ്ലാസ്റ്റേഴ്സിന്റെ വൻ മതിൽ അനസ് എടത്തൊടിക ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏഷ്യൻ കപ്പിനു ശേഷം ആരാധകരുടെ ചങ്ക് തകർത്ത് വിരമിക്കൽ പ്രഖ്യാപിച്ച അനസ് എടത്തൊടിക വീണ്ടും ഇന്ത്യൻ ടീമിലെത്തുകയാണ്.
ഇന്ത്യൻ കോച്ച് സ്റ്റിമാചിന്റെ നിർദ്ദേശ പ്രകാരമാണ് അനസ് വിരമിക്കലിൽ നിന്നും തിരിച്ചെത്തുന്നത്. സ്വന്തം രാജ്യത്തിന് വേണ്ടി വീണ്ടും ബൂട്ടണിയാൻ കോച്ച് ആവശ്യപ്പെട്ടാൽ അനസ് എടത്തൊടികയെ ആർക്കാണ് തടയാവുക. ബ്ലാസ്റ്റേഴ്സിന്റെ തെടും തൂണായ ജിങ്കൻ- അനസ് എടത്തൊടിക കൂട്ട്കെട്ട് വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ കാണാം. കിംഗ്സ് കപ്പിലെ നിലവാരമില്ലാത്ത പ്രകടനമാണ് കോച്ചിനെ കൊണ്ട് അനസിനെ തിരികെ കൊണ്ടുവരാൻ പ്രേരിപ്പിച്ചത്.
രാഹുൽ ബെഹ്കെ,ആദിൽ ഖാൻ പരീക്ഷണങ്ങൾ പാളിയപ്പോളാണ് അനസ് എടത്തൊടികയെ സ്റ്റിമാച് ഓർമ്മിച്ചത്. അനസിനെ ഇന്ത്യൻ ടീമിൽ മിസ്സ് ചെയ്യുന്നുവെന്ന് ജിങ്കൻ തുറന്നുപറഞ്ഞതാണ്. ഒരു പ്രോപ്പർ വിടവാങ്ങൽ ലഭിക്കില്ലെന്നൊർത്താണ് താൻ ഏഷ്യൻ കപ്പിനു ശേഷം വിരമിക്കുന്നതെന്ന് അന്ന് അനസ് എടത്തൊടിക പറഞ്ഞിരുന്നു. അനസ് എടത്തൊടികക്ക് ഇന്റർകൊണ്ടിനെന്റൽ കപ്പ് നേടിക്കൊടുത്ത് പ്രോപ്പർ യാത്രയയപ്പ് നൽകാൻ ഇന്ത്യൻ ടീമിനും ഇപ്പോൾ അവസരമുണ്ട്.