യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ കടന്ന് ഹോളണ്ട്. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ടിനെ ഹോളണ്ട് പരാജയപ്പെടുത്തിയത്. ഓറഞ്ച് പടയുടെ അവസാന രണ്ട് ഗോളുകളും ഇംഗ്ലണ്ടിന്റെ പ്രതിരോധ താരങ്ങളുടെ മണ്ടത്തരങ്ങൾ കൊണ്ടാണ് പിറന്നത്. നിശ്ചിത സമയം അവസാനിച്ചപ്പോൾ റാഷ്ഫോർഡിന്റെയും ഡി ലൈറ്റിന്റെയും ഗോളിൽ സെമി ഫൈനൽ മത്സരം അധിക സമയത്തേക്ക് കടന്നു.
പ്രതിരോധത്തിലെ പിഴവുകൾ ഇംഗ്ലണ്ടിന് തിരിച്ചടിയായപ്പോൾ അനായാസമായി ഹോളണ്ട് നേഷൻസ് ലീഗിൽ ജയിച്ച് കയറി. അധിക സമയത്തിൽ ജോൺ സ്റ്റോൺസിന്റെ പിഴവാണ് കെയിൽ വാക്കറുടെ സെൽഫ് ഗോൾ പിറന്നത്. ഓറഞ്ച് പടയുടെ വിജയമുറപ്പിക്കാൻ പ്രോമസ് 114ആം മിനുട്ടിൽ വെടിക്കെട്ട് ഗോളുമടിച്ചു. ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആണ് നെതർലാന്റ്സിന്റെ എതിരാളികൾ.
-Advertisement-